വിനിപെഗ് : തെക്കൻ മാനിറ്റോബയിലെ നിരവധി പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) മുന്നറിയിപ്പ് നൽകി. ബ്രാൻഡൻ, പോർട്ടേജ് ലാ പ്രെറി, സെൽകിർക്ക്, ബെറൻസ് റിവർ, കില്ലർണി എന്നീ മേഖലകളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.
ഇടിമിന്നൽ ശക്തമായ കാറ്റിനും വലിയ ആലിപ്പഴം വീഴുന്നതിനും കനത്ത മഴയ്ക്കും കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ശക്തമായ ഇടിമിന്നൽ ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുമെന്നും കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും കാരണമാകുമെന്ന് ECCC മുന്നറിയിപ്പ് നൽകി.