ഹാലിഫാക്സ് : വേനൽക്കാലം ഔദ്യോഗികമായി ആരംഭിക്കുന്നതിനാൽ വെള്ളിയാഴ്ച മൂന്ന് മാരിടൈം പ്രവിശ്യകളിലും പെട്രോൾ-ഡീസൽ വില വില ഉയർന്നു.
നോവസ്കോഷ
പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്റെ വില മൂന്ന് സെൻ്റിലധികം വർധിച്ചു. ലിറ്ററിന് 172.1 സെൻ്റാണ് പുതിയ വില. ഡീസൽ വില അഞ്ച് സെൻ്റിലധികം വർധിച്ച് ലിറ്ററിന് 178.6 സെൻ്റായി.
കെയ്പ് ബ്രെറ്റൺ മേഖലയിൽ സാധാരണ പെട്രോളിന്റെ വില ലിറ്ററിന് 174.1 സെൻ്റും ഡീസലിൻ്റെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 180.6 സെൻ്റുമാണ്.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രവിശ്യയിലെ സാധാരണ പെട്രോളിന്റെ വില ലിറ്ററിന് 2.3 സെൻ്റ് കൂടി. നിലവിൽ പെട്രോൾ വില ലിറ്ററിന് 173 സെൻ്റ് ആയി. കൂടാതെ പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഡീസൽ വില നാല് സെൻ്റിലധികം വർധിച്ച് ലിറ്ററിന് 182.4 സെൻ്റായി.
ന്യൂബ്രൺസ് വിക്
പ്രവിശ്യയിലെ പെട്രോൾ വിലയിൽ 1.5 സെൻ്റ് വർധന രേഖപ്പെടുത്തി. ഇതോടെ ഇപ്പോൾ ലിറ്ററിന് 171.1 സെൻ്റാണ് പുതിയ പെട്രോൾ വില. കൂടാതെ ഡീസലിൻ്റെ വിലയിലും വർധന ഉണ്ടായി. ഡീസൽ വില 4.2 സെൻ്റ് വർധിച്ച് ലിറ്ററിന് 176.2 സെൻ്റായി ഉയർന്നു.