ടൊറൻ്റോ : ശനിയാഴ്ച രാവിലെ നഗര മധ്യത്തിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി പൊലീസ് അറിയിച്ചു. പുലർച്ചെ രണ്ടുമണിയോടെ കെന്നഡി റോഡിലെ ലോറൻസ് അവന്യൂവിലുള്ള വാണിജ്യ കെട്ടിടത്തിനുള്ളിലാണ് തീപിടിത്തമുണ്ടായത്. ഒരാളെ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ടൊറൻ്റോ ഫയർ, പൊലീസ്, പാരാമെഡിക്കുകൾ എന്നിവയുൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.