സാസ്കറ്റൂൺ : ശനിയാഴ്ച പുലർച്ചെ സാസ്കറ്റൂണിൽ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ സർക്കിൾ ഡ്രൈവിന് സമീപമുള്ള വാർമാൻ റോഡിലാണ് സംഭവം. വാർമൻ റോഡിലൂടെ വടക്കോട്ട് പോവുകയായിരുന്ന കാർ ഇലക്ട്രിക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് സാസ്കറ്റൂൺ പൊലീസ് സർവീസ് (എസ്പിഎസ്) അറിയിച്ചു.
ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 38 വയസ്സുള്ള കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. എസ്പിഎസ് മേജർ ക്രൈം സെക്ഷൻ, കൊളിഷൻ അനലിസ്റ്റ് യൂണിറ്റ്, ഫോറൻസിക് ഐഡൻ്റിഫിക്കേഷൻ വിഭാഗം എന്നിവർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.