വിനിപെഗ് : മാനിറ്റോബയിലെ ലാ ബ്രോക്കറിയിൽ ട്രെയിൻ തട്ടി യുവതിക്ക് പരുക്ക്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം.
ഗൗത്തിയർ സ്ട്രീറ്റിന് തെക്ക് പ്രിൻസിപ്പൽ സ്ട്രീറ്റിലാണ് അപകടം നടന്നത്. പരുക്കേറ്റ യുവതിയെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.