Thursday, July 4, 2024

പുതുക്കിയ തുകയോടെ CRA പേയ്‌മെൻ്റുകൾ ജൂലൈയിൽ ജനങ്ങളിലേക്ക്

New Increased CRA Payments Coming In July 2024

ഓട്ടവ : ഉയരുന്ന ജീവിതച്ചെലവ് കാരണം പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കുന്നതിന് കാനഡയിലെ സർക്കാർ നിരവധി ക്രെഡിറ്റുകളും റിബേറ്റ് പേയ്‌മെന്റുകളും നൽകുന്നുണ്ട്. മിക്ക കനേഡിയൻ പൗരന്മാരും അടുത്ത പേയ്‌മെന്റ് തീയതികൾക്കായി കാത്തിരിക്കുകയാണ്. മുൻ വർഷത്തെ നികുതി അടിസ്ഥാനമാക്കി വാർഷികാടിസ്ഥാനത്തിൽ ജൂലൈയിൽ എല്ലാ ആനുകൂല്യ പേയ്‌മെൻ്റുകളും CRA വീണ്ടും കണക്കാക്കുന്നതിനാൽ എല്ലാ ആനുകൂല്യങ്ങളുടെയും തുക വർധിക്കും.

ഈ ആനുകൂല്യങ്ങളിൽ GST/HST ക്രെഡിറ്റ് പോലുള്ള നികുതി ക്രെഡിറ്റുകൾ മുതൽ കാനഡ ചൈൽഡ് ബെനിഫിറ്റ് വഴി കുട്ടികളെ വളർത്തുന്നതിനുള്ള സഹായം, കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ്, കാനഡ ഡെന്റൽ ബെനിഫിറ്റ്, കാനഡ ഡെന്‍റൽ ബെനിഫിറ്റ് എന്നിവയും പരിസ്ഥിതി ചെലവുകൾക്കുള്ള സഹായവും വരെയുണ്ട്. ഈ ആനുകൂല്യ പേയ്‌മെൻ്റുകൾ ലഭിക്കുന്നതോടെ കാനഡക്കാർക്ക് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

ചെലവുകൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ വെല്ലുവിളിയായി മാറിയിരിക്കുന്ന ഇക്കാലത്ത് പൗരന്മാരെ സഹായിക്കുന്നതിനായി ജൂലൈയിൽ കാനഡ റവന്യൂ ഏജൻസി (CRA) നാല് പേയ്‌മെൻ്റുകൾ വിതരണം ചെയ്യും. താൽക്കാലിക താമസക്കാർ – വർക്ക് പെർമിറ്റ് ഉടമകളും രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടെ, യോഗ്യതയുള്ള നികുതിദായകർക്ക് ഈ CRA ആനുകൂല്യ പേയ്‌മെൻ്റുകൾ ലഭിക്കും.

പുതിയ തുകയും വരാനിരിക്കുന്ന പേയ്‌മെൻ്റ് തീയതിയും ഉൾപ്പെടെ 4 CRA ആനുകൂല്യ പേയ്‌മെൻ്റുകൾ ചുവടെ ചേർക്കുന്നു :

കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB)

കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) എന്നത് കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകൾക്കായി കുടുംബങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ്. 2022-ലെ അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. എല്ലാ മാസവും 20-ാം തീയതിയാണ് തുക നൽകുക. ജൂലൈ 19-നാണ് ഈ മാസത്തെ കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം ചെയ്യുക. ഓഗസ്റ്റ് 20, സെപ്റ്റംബർ 20, ഒക്ടോബർ 18, നവംബർ 20, ഡിസംബർ 13 തീയതികളിലാണ് 2024-ലെ അടുത്ത CCB പേയ്‌മെൻ്റ് വിതരണം ചെയ്യുന്നത്.

6 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും, ജൂലൈയിൽ പ്രതിമാസം 648.91 ഡോളർ (പ്രതിവർഷം പരമാവധി 7786.92 ഡോളർ) ലഭിക്കും. 6 മുതൽ 17 വയസ്സ് വരെ പ്രായമുള്ള ഓരോ കുട്ടിക്കും, ജൂലൈയിൽ പ്രതിമാസം 547.5 ഡോളർ ആയിരിക്കും ലഭിക്കുക. ഇത് പ്രതിവർഷം പരമാവധി 6,570 ഡോളർ ആയിരിക്കും.

GST/HST പേയ്‌മെൻ്റ്

ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്‌സ് (GST/HST) ക്രെഡിറ്റ് എന്നത് കുറഞ്ഞതും മിതമായതുമായ വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും നികുതി ഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നികുതി രഹിത ത്രൈമാസ പേയ്‌മെൻ്റാണ്. ജൂലൈ മുതൽ, GST/HST പേയ്‌മെൻ്റ് തുക വർധിക്കും. അവിവാഹിതർക്ക് 519 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 680 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 179 ഡോളറും ജൂലൈ 5-ന് ലഭിക്കും. 2023-ൽ ഫയൽ ചെയ്ത നികുതിയെ അടിസ്ഥാനമാക്കിയാണ് നിലവിലെ തുക കണക്കാക്കിയിരിക്കുന്നത്. ഒക്ടോബർ 4, 2025 ജനുവരി 3, 2025
ഏപ്രിൽ 4 എന്നിവയാണ് അടുത്ത GST പേയ്‌മെൻ്റ് തീയതികൾ.

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ് (ACWB)

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ് (ACWB) എന്നത് താഴ്ന്ന വരുമാനക്കാരായ വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള റീഫണ്ട് ചെയ്യാവുന്ന നികുതി ആനുകൂല്യമാണ്. ഡിസംബർ 31-ന് 19 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു പങ്കാളിയോടോ പൊതു നിയമ പങ്കാളിയോടോ കുട്ടിയോടോ ഒപ്പം ജീവിക്കുന്നവർക്ക് അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റിന് അർഹരായിരിക്കും. കൂടാതെ അപേക്ഷകരുടെ പ്രവിശ്യ-പ്രദേശത്തെ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരും ACWB-യ്ക്ക് യോഗ്യരായിരിക്കും. ജൂലൈ 12, ഒക്ടോബർ 11, 2025 ജനുവരി 10 എന്നിവയാണ് അടുത്ത ACWB പേയ്‌മെൻ്റ് തീയതികൾ.

അവിവാഹിതരായ കനേഡിയൻ പൗരന്മാരുടെ വാർഷിക വരുമാനം 24,975 ഡോളർ അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ മൂന്ന് ത്രൈമാസ പേയ്‌മെന്റുകളായി 1,518 ഡോളർ വരെ ലഭിക്കും. വരുമാനം കൂടുന്നതിനനുസരിച്ച് ഈ തുക കുറയും. വാർഷിക വരുമാനം 35,095 ഡോളർ അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ ആനുകൂല്യം ലഭിക്കില്ല.

കുടുംബങ്ങൾക്ക് അവരുടെ വാർഷിക വരുമാനം 28,494 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ മൊത്തം 2,616 ഡോളർ വരെ ലഭിച്ചേക്കാം. എന്നാൽ, വരുമാനം കൂടുന്നതിനനുസരിച്ച് ഈ തുക കുറയുകയും വാർഷിക വരുമാനം 45,934 ഡോളറോ അതിൽ കൂടുതലോ ആണെങ്കിൽ ഒരു തുകയും നൽകില്ല.

കാനഡ കാർബൺ റിബേറ്റ് (CCR)

മുമ്പ് ക്ലൈമറ്റ് ആക്ഷൻ ഇൻസെൻ്റീവ് പേയ്‌മെൻ്റ് (CAIP) എന്നറിയപ്പെട്ടിരുന്ന കാനഡ കാർബൺ റിബേറ്റ് (CCR) വാർഷിക വരുമാനം കണക്കിലെടുക്കാതെ, ഫെഡറൽ മലിനീകരണ വിലനിർണ്ണയവുമായി ബന്ധപ്പെട്ട ചെലവുകൾ നികത്താൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, ഒൻ്റാരിയോ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യാവാസികൾക്ക് കാനഡ കാർബൺ റിബേറ്റിന് അർഹതയുണ്ട്. മൂന്നു മാസത്തിലൊരിക്കലാണ് കാനഡ കാർബൺ റിബേറ്റ് വിതരണം ചെയ്യുക. അടുത്ത CCR അല്ലെങ്കിൽ CAIP പേയ്‌മെൻ്റ് തീയതികൾ ജൂലൈ 15, ഒക്ടോബർ 15, 2025 ജനുവരി 15, 2025 ഏപ്രിൽ 14 എന്നിവയാണ്.

Advertisement

LIVE NEWS UPDATE
Video thumbnail
സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ | MC News | MC Radio
01:43
Video thumbnail
ചക്ക മിഠായി മുതൽ ചക്ക ബിരിയാണി വരെ: ഇന്ന് ലോക ചക്ക ദിനം | MC News | MC Radio
03:20
Video thumbnail
ഞാന്‍ കണ്ട കാര്യം അന്നും ഇന്നും പറയും : ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം ആവർത്തിച്ച് മുഖ്യമന്ത്രി
03:00
Video thumbnail
'ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല SFI'; എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി
02:16
Video thumbnail
പ്രിന്‍സിപ്പലിനെതിരായ എസ് എഫ് ഐയുടെ ഭീഷണി; സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം | V D SATHEESAN|
00:53
Video thumbnail
`നിങ്ങള്‍ തിരഞ്ഞടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് മഹാരാജാവല്ല'; നിയമസഭയില്‍ ബഹളം
07:40
Video thumbnail
ആരെയും തല്ലിക്കൊല്ലാന്‍ ലൈസന്‍സ് നല്‍കിയോ? സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷനേതാവ്
05:25
Video thumbnail
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം | 1 Minute News | Kerala News | MC News
00:48
Video thumbnail
സഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
07:35
Video thumbnail
വിമ്പിള്‍ഡന്‍ ആഘോഷത്തില്‍ ആവേശമായി ഇലുമിനാറ്റി! | Illuminati |Carlos alcaraz|
00:34
Video thumbnail
ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിലെ ഈ ചിത്രങ്ങളോ? |LETTER BOX|
00:52
Video thumbnail
2024 പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും? |BTS JIN|
00:35
Video thumbnail
ആരാണ് ഭോലേ ബാബ? | BOLO BABA | How Ex Cop Turned to Bhole Baba ? | MC NEWS
02:47
Video thumbnail
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന് |MOHANLAL|
00:29
Video thumbnail
വിശ്വാസം നഷ്ടപ്പെട്ടു, രാജ്യത്തിന് ആവശ്യമില്ല നീറ്റിനെതിരെ വിജയ് |VIJAY |NEET EXAM|
00:56
Video thumbnail
അടൂർ ഗോപാല കൃഷ്ണന് പിറന്നാൾ ആശംസകൾ |ADOOR GOPALAKRISHNAN|
02:55
Video thumbnail
രാജ്യസഭയില്‍ ബഹളം, മദ്രാവാക്യം മുഴക്കി പ്രതിപക്ഷം | Narendra Modi | Rajya Sabha | MC News
03:21
Video thumbnail
'തോറ്റിട്ടില്ല, വിജയിച്ചിട്ടും മാറി കൊടുത്തു':അമ്മ തിരഞ്ഞെടുപ്പിനെതിരെ രമേഷ് പിഷാരടി | MC NEWS
00:53
Video thumbnail
യോഗ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? | Weight Loss | Yoga | Fitness | MC News
01:33
Video thumbnail
നന്ദിപ്രമേയത്തില്‍ മോദിയുടെ മറുപടി; ലോക്‌സഭയില്‍ ബഹളം | Narendra Modi | Lok Sabha | MC News
04:27
Video thumbnail
കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര; നന്ദി പറഞ്ഞ് രേണു | MC News | MC Radio
00:54
Video thumbnail
കാനഡ ദിനാഘോഷം; മാനത്ത് വർണവിസ്മയം തീർത്ത് നയാഗ്ര ഫോൾസ് വെടിക്കെട്ട് | MC News | MC Radio
01:00
Video thumbnail
ഇന്ത്യയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ | MC News | MC Radio
04:34
Video thumbnail
കാനഡ ദിനാഘോഷം; മിസ്സിസാഗയിലെ സെലിബ്രേഷൻ സ്ക്വയറിൽ രാത്രി പത്തു മണിയോടെ നടന്ന വെടിക്കെട്ട്… | MC News
00:54
Video thumbnail
പാർട്ടി - സർണക്കടത്ത് സംഘ ബന്ധം; തുറന്നടിച്ച് പാട്യം ഗോപാലന്റെ മകൻ ഉലക്‌ എൻ.പി | MC News | MC Radio
01:53
Video thumbnail
ന്യൂസീലന്‍ഡില്‍ ടാക്‌സി ഡ്രൈവറായി പിണറായി വിജയന്റെ അപരന്‍ | MC News
01:33
Video thumbnail
തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായി കോട്ടയം ബ്രദേഴ്സ്
03:51
Video thumbnail
കാനഡ ഡേയുടെ ചരിത്രം എന്താണ് ? | MC NEWS
01:57
Video thumbnail
നോട്ടുനിരോധനം മുതല്‍ നീറ്റ് വരെ.. ഭരണപക്ഷത്തെ ചൊടിപ്പിച്ച് രാഹുൽ | Rahul vs PM In Lok Sabha
03:30
Video thumbnail
മമ്മൂട്ടി പകർത്തിയ ചിത്രത്തിന് മൂന്ന് ലക്ഷം! ലേലം വിളിച്ചെടുത്ത് പ്രമുഖ വ്യവസായി | MC News
00:33
Video thumbnail
ഫ്രീ ഫ്‌ളൈറ്റ് സോണില്‍ ഹൈഡ്രജൻ ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും നിരോധിച്ചു | MC News | MC Radio
00:35
Video thumbnail
മോദി ദൈവവുമായി നേരിട്ട് ബന്ധമുള്ള പ്രധാനമന്ത്രി | RAHUL GANDHI | Rahul vs PM In Lok Sabha
04:13
Video thumbnail
അയോധ്യയില്‍ തോല്‍വി ഉറപ്പായതിനാല്‍ മോദി പിന്മാറി - രാഹുൽ ഗാന്ധി | Rahul vs PM In Lok Sabha
03:10
Video thumbnail
ടിബറ്റിന് പുറത്തുള്ള ഏറ്റവും വലിയ ടിബറ്റൻ സെറ്റിൽമെൻ്റിലേക്ക് ഒരു യാത്ര | Travelista by MC News
05:20
Video thumbnail
ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ, പ്രസംഗത്തിൽ ഇടപെട്ട് മോദി | RAHUL GANDHI | Rahul vs PM In Lok Sabha
03:27
Video thumbnail
ഇന്ത്യ എന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണ് - രാഹുൽ ഗാന്ധി | RAHUL GANDHI |Rahul vs PM In Lok Sabha
02:56
Video thumbnail
സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി | RAHUL GANDHI | LOK SABHA |Rahul vs PM In Lok Sabha
02:29
Video thumbnail
മോഹൻലാലിനൊപ്പം ഹെലികോപ്റ്റർ യാത്ര പങ്കിട്ട് ആന്റണി പെരുമ്പാവൂർ |MOHANLAL|
00:27
Video thumbnail
മാർ തോമാശ്ലീഹായുടെ ​ദുക്റാന തിരുനാളിന് കൊടിയേറി |Duqrana thirunal at st michaels church sharjah |
01:20
Video thumbnail
ആതുര സേവകര്‍ക്കായി ഒരു ദിനം |National Doctors' Day|
00:41
Video thumbnail
ഇനി കെ എസ് ഇ ബി ബില്ലുമെടുത്ത് അക്ഷയ കേന്ദ്രത്തിൽ പോകണ്ട...! |KSEB|
00:39
Video thumbnail
ലൈഫ് പ​ദ്ധതിയുടെ ഭാ​ഗമായി ലഭിച്ച വീടുകൾ താമസയോ​ഗ്യമല്ല...!|LIFE MISSION SCHEME |MC NEWS |MC RADIO|
08:16
Video thumbnail
ജഡേജയും പടിയിറങ്ങുന്നു: ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു | T20 WORLD CUP | JADEJA |
00:31
Video thumbnail
വയനാട് കബനി നദിയിൽ കാട്ടാനക്കൂട്ടം ഒഴുക്കിൽപ്പെട്ടു | MC News | MC Radio
01:00
Video thumbnail
ടൊറന്റോ സോഷ്യൽ ക്ലബ് വടംവലി മത്സരം; കോട്ടയം ബ്രദേഴ്സ് ജേതാക്കൾ | MC News
01:18
Video thumbnail
വില്ലനല്ല സാർ, നായകൻ | India won T20 | Hardik Patel | MC News
00:44
Video thumbnail
വിജയം എറിഞ്ഞിട്ട പവർ പാണ്ഡ്യ | India won T20 | Hardik Patel | MC News
01:27
Video thumbnail
ഫലം വൈകി; ഭരണകക്ഷി പൊട്ടി | MC News | MC Radio
03:36
Video thumbnail
ടീമിൽ മലയാളി ഉണ്ടോ എന്നാ ഇന്ത്യ കപ്പടിക്കും | MC News | MC Radio
01:51
Video thumbnail
കൊച്ചിൻ കാർണ്ണിവൽ ഇനി കാനഡയിലും | MC News | MC Radio
01:30
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!