ഓട്ടവ : ഈ ആഴ്ച നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിൽ കാനഡയിലെ പ്രവിശ്യകൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യകളാണ് പിഎൻപി നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയത്.
പ്രവിശ്യാ ഇമിഗ്രേഷൻ റിസൾട്ട് ജൂൺ 15 – 21
ഒൻ്റാരിയോ
ഈ ആഴ്ച രണ്ട് ദിവസങ്ങളിലായി നടന്ന മൂന്ന് നറുക്കെടുപ്പുകളിലൂടെ ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനീസ് പ്രോഗ്രാം (OINP) വഴി മൊത്തം 402 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ആദ്യ രണ്ട് നറുക്കെടുപ്പുകൾ ജൂൺ 17-ന് നടന്നു. ആദ്യ നറുക്കെടുപ്പിൽ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീമിലെ 84 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. കുറഞ്ഞത് 60 അല്ലെങ്കിൽ അതിലും ഉയർന്ന സ്കോർ ഉള്ള ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസുമാർക്കായാണ് ഈ നറുക്കെടുപ്പ്. രണ്ടാമത്തെ നറുക്കെടുപ്പിൽ ഫോറിൻ വർക്കർ സ്ട്രീമിൽ നിന്നുള്ള, 39 അല്ലെങ്കിൽ അതിലും ഉയർന്ന സ്കോർ ഉള്ള 106 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസുമാർക്ക് ഇൻവിറ്റേഷൻ നൽകി.
ഒടുവിൽ, ജൂൺ 20-ന് നടന്ന മൂന്നാമത്തെ നറുക്കെടുപ്പ് ഫ്രഞ്ച് സ്പീക്കിംഗ് സ്കിൽഡ് വർക്കർ എക്സ്പ്രസ് എൻട്രി സ്ട്രീമിൽ നിന്നുള്ള 212 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 305-409 സ്കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
ബ്രിട്ടിഷ് കൊളംബിയ
ജൂൺ 18-ന്, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ എഴുപത് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. പ്രോഗ്രാമിൻ്റെ സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീമിലുള്ളവർക്കായി അഞ്ച് നറുക്കെടുപ്പുകളാണ് നടത്തിയത്.
35 സാങ്കേതിക തൊഴിലുകൾ ഉൾപ്പെടെ BC PNP സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിൽ നടന്ന നറുക്കെടുപ്പിൽ 122 സ്കോർ ഉള്ള 35 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കുറഞ്ഞത് 102 സ്കോർ ഉള്ള ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 14 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. കൂടാതെ മിനിമം സ്കോർ 93 ഉള്ള, കൺസ്ട്രക്ഷൻ ജോലികളിലേക്ക് 11 പേർക്കും ചൈൽഡ് കെയർ ജോലികളിലെ 10 പേർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. അവസാനമായി, വെറ്റിനറി കെയർ തൊഴിലിൽ അഞ്ചിൽ താഴെ ഉദ്യോഗാർത്ഥികൾക്കും ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി ഇൻവിറ്റേഷൻ ലഭിച്ചു.