വിനിപെഗ് : തെക്കൻ മാനിറ്റോബയിലെ പെമ്പിന താഴ്വര മേഖലയിലുണ്ടായ കനത്ത കാറ്റിൽ നിരവധി ആളുകൾക്ക് വൈദ്യുതി തടസ്സപ്പെട്ടതായി മാനിറ്റോബ ഹൈഡ്രോ. ആയിരത്തി അഞ്ഞൂറോളം ആളുകളെ തകരാർ ബാധിച്ചിട്ടുണ്ടെന്നും വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ആൾട്ടോണ, വിങ്ക്ലർ, ബ്ലൂമെൻഫെൽഡ്, മോഡേൺ, പ്ലംകോളി മേഖലകളിലാണ് ഏറ്റവും കൂടുതൽ തടസ്സം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തകരാറുകൾ എപ്പോൾ പരിഹരിക്കുമെന്ന് മാനിറ്റോബ ഹൈഡ്രോ വ്യക്തമാക്കിയിട്ടില്ല.