വിനിപെഗ് : പ്രവിശ്യയിലെ ഹോം-കെയർ പ്രോഗ്രാം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരുന്നൂറിലധികം പുതിയ ആരോഗ്യപ്രവർത്തകരെ നിയമിച്ച് മാനിറ്റോബ സർക്കാർ. വിനിപെഗ് റീജൻ ഹെൽത്ത് അതോറിറ്റി (WRHA) 2023 ഒക്ടോബർ മുതൽ 256 പുതിയ ആരോഗ്യപ്രവർത്തകരെ നിയമിച്ചതായി പ്രവിശ്യ ആരോഗ്യമന്ത്രി ഉസോമ അസഗ്വാര പ്രഖ്യാപിച്ചു.
2023 ജനുവരിയിലെ ഹെൽത്ത് കെയർ എയ്ഡ് ഒഴിവുകളുടെ നിരക്ക് 24 ശതമാനത്തിൽ നിന്ന് 2024 മെയ് അവസാനത്തോടെ 10.5 ശതമാനമായി കുറയ്ക്കാൻ പുതിയ നിയമനങ്ങൾ സഹായിച്ചതായും മന്ത്രി അറിയിച്ചു. 2023 ജനുവരി മുതൽ പ്രതിമാസ ഹോം കെയർ സന്ദർശകരുടെ എണ്ണം 384,000-ൽ നിന്ന് 445,000 ആയി വർധിച്ചതായി WRHA ഹോം കെയർ, മ്യൂച്വൽ പാലിയേറ്റീവ് കെയർ ഡയറക്ടർ ലൂബ ബെറെസ പറഞ്ഞു.