സണ്ണി മാളിയേക്കൽ
ഫിലഡൽഫിയ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ കോർഡിനേറ്ററായി എബ്രഹാം മാത്യു (ഫിലഡൽഫിയ) ചുമതലയേറ്റു. അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതനും മുതിർന്ന പത്രപ്രവർത്തകനായ കോട്ടയം സ്വദേശിയായ എബ്രഹാം മാത്യു വർഷങ്ങളായി മലയാളം വാർത്തയുടെ മാർക്കറ്റിംഗ് മാനേജർ ആണ്. ബസേലിയോസ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം ഫിലഡൽഫിയ പ്രിൻ്റിങ് ആൻഡ് അഡ്വർടൈസ്മെൻ്റ് പഠനത്തിൽ ബിസിനസ് മാനേജ്മെൻ്റ് ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്.
മാധ്യമരംഗത്ത് സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്നവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഒരു വേദിയൊരുക്കുകയെന്നതാണ് ഇങ്ങനെയൊരു സംഘടനാ രൂപീകരിക്കുവാൻ തീരുമാനിച്ചതെന്ന് ദീർഘകാലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വസ്ഥാനം വഹിച്ചിരുന്ന എബ്രഹാം മാത്യു പറഞ്ഞു. പ്രവാസി പത്രപ്രവർത്തകർ, വ്ലോഗർമാർ, സോഷ്യൽ മീഡിയ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവരുടെ രചനകൾക്ക് അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ ഇടം കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. സംഘടനയുമായി ചേർന്നു പ്രവർത്തിക്കുവാൻ താൽപര്യപ്പെടുന്ന മാധ്യമ പ്രവർത്തകർ 215 519 7330 എന്ന നമ്പറിൽ ബന്ധപ്പെടണം.