വൻകൂവർ : തെക്കുകിഴക്കൻ ബ്രിട്ടിഷ് കൊളംബിയയിലെ ക്രാൻബ്രൂക്കിനടുത്തുള്ള തടാകത്തിൽ പതിനൊന്ന് വയസ്സുള്ള ആൺകുട്ടി മുങ്ങി മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വാസ തടാകത്തിലാണ് അപകടം നടന്നതെന്ന് കിംബർലി ആർസിഎംപി അറിയിച്ചു.
തടാകത്തിൽ കാറ്റു നിറച്ച ട്യൂബിൽ മൂന്നു കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം. ശക്തമായ കാറ്റിൽ ട്യൂബ് മറിഞ്ഞ് കുട്ടികളിൽ ഒരാൾ മുങ്ങി പോയതായി പൊലീസ് പറയുന്നു. മൗണ്ടീസ്, തടാകത്തിൽ തിരച്ചിൽ നടത്തുകയും കുട്ടിയെ വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.