ജീമോൻ റാന്നി
ഹ്യൂസ്റ്റൺ : സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ ഇടവക പെരുന്നാൾ ജൂൺ 29, 30 തീയതികളിൽ ആഘോഷിക്കും.
29 ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് പതാക ഉയർത്തൽ, സന്ധ്യ പ്രാർത്ഥന, ഗാനശുശ്രുഷ ,വചന ശുശ്രുഷ, റാസ എന്നിവയ്ക്ക് ശേഷം എട്ടു മണിയോടെ സ്നേഹവിരുന്നും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്. 30 ഞായറാഴ്ച്ച രാവിലെ എട്ടു മണിക്ക് പ്രഭാത പ്രാർത്ഥന. ഒമ്പത് മണിക്ക് റവ. ഫാ. തോമസ് മാത്യു (മാനേജർ, ഉർഷലേം അരമന)ന്റെയും റവ. ഫാ. പൗലോസ് പീറ്ററിന്റെയും മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. തുടർന്ന് റാസ, ആശീർവാദം, നേർച്ചവിളമ്പ് തുടങ്ങിയവയ്ക്ക് ശേഷം പതാക താഴ്ത്തലോടെ പെരുന്നാൾ അവസാനിക്കും.
പെരുന്നാൾ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഡോ: ഐസക് ബി പ്രകാശ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഫാ. ഡോ: ഐസക്ക് ബി പ്രകാശ് (832-997-9788), ട്രസ്റ്റി രാജു സ്കറിയ (832-296-9294), സെക്രട്ടറി റിജോ ജേക്കബ്(832-768-9935).