2024 പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ത്യയുടെ സൂപ്പർ ഗോൾകീപ്പർ മലയാളി താരം പി ആർ ശ്രീജേഷ് ടീമിൽ ഇടം നേടി. കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടാൻ ഇന്ത്യൻ ഹോക്കി ടീമിന് കഴിഞ്ഞിരുന്നു. ഇത്തവണയും കരുത്തുറ്റുള്ള നിരയെ തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. 16 അംഗ ടീമിനെ നയിക്കുന്നത് ഹർമൻപ്രീത് സിങ്ങാന്. ഹാർദിക് സിങ്ങാണ് ഉപനായകൻ.
പൂൾ ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം, ആസ്ട്രേലിയ, അർജന്റീന, ന്യൂസിലാൻഡ് അയർലൻഡ് എന്നിവർക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടം കടുപ്പമാണെകിലും കഴിഞ്ഞ ലോകകപ്പിലെ ചരിത്രം ആവർത്തിക്കാൻ ഇന്ത്യയ്ക്കാകുമെന്നാണ് പ്രതീക്ഷ.
ടീം-ഗോൾകീപ്പർ: പി.ആർ. ശ്രീജേഷ്, ഡിഫൻഡർമാർ: ജർമൻപ്രീത് സിങ്,അമിത് രോഹിദാസ്, ഹർമൻപ്രീത് സിങ്, സുമിത്, സഞ്ജയ്, മിഡ്ഫീൽഡർമാർ: രാജ്കുമാർ പാൽ,ഷംഷേർ സിങ്, മൻപ്രീത് സിങ്, ഹാർദിക് സിങ്, വിവേക് സാഗർ പ്രസാദ്, ഫോർവേഡുകൾ -അഭിഷേക്, സുഖ്ജീത് സിങ്, ലളിത് കുമാർ സിങ് ഉപാധ്യായ്, മൻദീപ് സിങ്, ഗുർജത് സിംഗ് എന്നിവാരാണ്. ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകൻ ദക്ഷിണാഫ്രികക്കാരനായ ക്രയ്ഗ് ഫുൾട്ടനാണ്