വിനിപെഗ് : നഗരത്തിലെ ട്രാൻസ്കോണ മേഖലയിലെ കാംറോസ് ബേ പട്ടണത്തിലുള്ള വീട് അതിശക്തമായ സ്ഫോടനത്തിൽ തകർന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ പ്രദേശം ഒഴിവാക്കണമെന്ന് വിനിപെഗ് സിറ്റി വക്താവ് നിർദ്ദേശിച്ചു.
സ്ഫോടനത്തിൽ ഒരു വീട് പൂർണമായും തകർന്നതായി സിറ്റി വക്താവ് അറിയിച്ചു. സമീപത്തെ വീടുകളിലെ തീ അണയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനും അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.