ഓട്ടവ : ജൂൺ 25-ന് നടന്ന ഈ മാസത്തെ ഏറ്റവും പുതിയ ബിസി പിഎൻപി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിക്കാൻ (ഐടിഎ) 63 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. അതേസമയം ബ്രിട്ടിഷ് കൊളംബിയ അനുവദിക്കുന്ന ഇൻവിറ്റേഷനുകളുടെ എണ്ണം കുറയുകയും കട്ട്ഓഫ് സ്കോർ വർധിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു.
വിവിധ വിഭാഗങ്ങൾക്കായുള്ള പൊതു നറുക്കെടുപ്പിൽ 35 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ജൂൺ 11-ന് നടന്ന മുൻ ബിസി പിഎൻപി ജനറൽ നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കട്ട്ഓഫ് സ്കോർ 2 പോയിൻ്റ് കൂടി വർധിച്ചു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 11 അപേക്ഷകർക്കും സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ നൽകി. കൂടാതെ, 6 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസുമാർ, ഇൻസ്ട്രക്ടർമാർ (NOC 42202) എന്നിവർക്കും പുതിയ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. നിർമ്മാണവുമായി ബന്ധപ്പെട്ട 25 തൊഴിലുകളിൽ പരിചയമുള്ള 11 അപേക്ഷകർക്കും 2023 അവസാനത്തോടെ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.