ഓട്ടവ: രാജ്യത്തെ പുതിയ ഉന്നത സൈനിക കമാൻഡറെ ജൂലൈ 18 ന് നിയമിക്കുമെന്ന് പ്രതിരോധ മേധാവിയുടെ ഓഫിസ് അറിയിച്ചു. ജനറൽ വെയ്ൻ ഐർ കഴിഞ്ഞ ജനുവരിയിൽ പദവിയിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പുതിയ കമാൻഡറെ നിയമിക്കുന്നത്.
ഫെഡറൽ കാബിനറ്റാണ് പ്രതിരോധ മേധാവിയെ നിയമിക്കുന്നത്. എന്നാൽ ആരെയാണ് പദവിയിലേക്ക് തിരഞ്ഞെടുക്കുക എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറും ഈ വർഷം വിരമിക്കും.