ടൊറൻ്റോ : ഈ ആഴ്ച നഗരമധ്യത്തിൽ ടിടിസി ബസിൽ അപരിചിതരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഒൻ്റാരിയോ സ്വദേശി ജോസഫ് ബ്രയാൻ സൈസ് (46) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയോടെ ജെയ്ൻ സ്ട്രീറ്റിനും സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റിനും സമീപമായിരുന്നു സംഭവം.
ടിടിസി ബസിൽ കയറിയ പ്രതി പ്രകോപനമില്ലാതെ യാത്രക്കാരനെ മർദ്ദിക്കുകയായിരുന്നു. മറ്റൊരു ബസിലെ യാത്രക്കാരനെയും ഇയാൾ മർദ്ദിക്കുകയും ആളുകൾക്ക് നേരെ കത്തി വീശുകയും ചെയ്തു. ആയുധം കൈവശം വയ്ക്കൽ, വസ്തുവകകൾക്ക് നാശനഷ്ടം, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതി നേരിടുന്നത്.