വിനിപെഗ് : ആർട്ട് ഗാലറിയിലെ പെയിൻ്റിങ് വ്യാജമാണെന്ന് കണ്ടെത്തി. അനിഷിനാബെ ആർട്ടിസ്റ്റ് നോർവൽ മോറിസോ വരച്ച ആസ്ട്രൽ പ്ലെയിൻ സ്കൗട്ട്സ്’ എന്ന ചിത്രമാണ് ഇപ്പോൾ വ്യാജമെന്ന് കണ്ടെത്തിയത്.
ചിത്രത്തിൻ്റെ ഒരു ഭാഗം വ്യാജമാണെന്നും ആയിരത്തി അഞ്ഞൂറിലധികം കഷണങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ ആർട്ട് ഫോർജറി റിങ്ങിൻ്റെ ഭാഗമാണെന്നും അടുത്തിടെ കണ്ടെത്തി. പെയിൻ്റിങ് വ്യാജമായതിൽ വിഷമം ഉണ്ടെന്നും മോറിസ്സോയുടെ കൂടുതൽ ചിത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ട് ആണെന്നും വിനിപെഗ് ആർട്ട് ഗാലറി മേധാവി റിവ സിംകോ പറഞ്ഞു. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചു.