യു.എസില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന വിദേശഭാഷകളില്‍ തെലുങ്കിന് പതിനൊന്നാം സ്ഥാനം. തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 2016ല്‍ 3.2 ലക്ഷമായിരുന്നെങ്കില്‍ 2014ല്‍ അത് 12.3 ലക്ഷമായി ഉയര്‍ന്നു.
കൂടാതെ അമേരിക്കയില്‍ ഹിന്ദിക്കും ഗുജറാത്തിക്കും ശേഷം ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷകളില്‍ മൂന്നാമതാണ് തെലുങ്ക്.
കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ തെലുങ്കര്‍ താമസിക്കുന്നത്. രണ്ട് ലക്ഷമാണ് ഇവിടുത്തെ തെലുങ്കരുടെ ജനസംഖ്യ. ടെക്സാസ്- 1.5 ലക്ഷം, ന്യൂജേഴ്സി- 1.1 ലക്ഷം എന്നിങ്ങനെയാണ് യു.എസിലെ മറ്റ് സ്ഥലങ്ങളിലെ തെലുങ്കരുടെ എണ്ണം. ഇല്ലിനോയിസ് – 83,000, ജോര്‍ജിയ – 52,000, വിര്‍ജീനിയ 78,000 തുടങ്ങിയ സംസ്ഥാനങ്ങളിലും ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. ഏകദേശം നാലിരട്ടിയുടെ വര്‍ധനയാണ് തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായതെന്ന് യുഎസ് സെന്‍സസ് ബ്യൂറോയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസില്‍ വിദേശ ഭാഷകളില്‍ തെലുങ്ക് പതിനൊന്നാമത് എത്താനുളള പ്രധാന കാരണം യുഎസില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണമാണ്. ഓരോ വര്‍ഷവും ഏകദേശം 60-70,000 വിദ്യാത്ഥികളും 10,000 H1b വിസ ഉടമകളുമാണ് യു.എസില്‍ എത്തുന്നത്.