ടൊറൻ്റോ : തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ 27 വയസുള്ള യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ലൂയിസ് തോംസൺ ആണ് കൊല്ലപ്പെട്ടത്. 23 വയസുള്ള യുവതിയാണ് അറസ്റ്റിലായത്.
ജൂൺ നാലിന് ആണ് ചാത്തമിലെ കമ്മ്യൂണിറ്റിയിൽ ലൂയിസ് തോംസണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തം സ്വദേശികളായ രണ്ടുപേർ ഈ മാസം ആദ്യം അറസ്റ്റിലായിരുന്നു. മൂന്ന് പ്രതികൾക്കെതിരെയും കൊലപാതകം, മൃതദേഹത്തെ അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.