എഡ്മിന്റൻ : നഗരത്തിലെ ക്രോസ് വാക്കിൽ ട്രക്ക് ഇടിച്ചുകയറി മൂന്നുവയസുകാരൻ മരിച്ചു. നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കവലയിൽ ആയിരുന്നു സംഭവം.
ക്രോസ് വാക്കിൽ ഇരുന്ന അമ്മയെയും രണ്ടു കുട്ടികളെയും അമിത വേഗത്തിൽ എത്തിയ ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. യുവതിയെയും പെൺകുട്ടിയെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.