വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം മാനിനെതിരെ കൊലപാതകകുറ്റം ചുമത്തി. ടോറി ഡൺ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഡണിൻ്റെ പിതാവ് ആരോൺ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് വീടാക്രമിച്ച് ഡണിനെ കൊലപ്പെടുത്തിയത്. പ്രതി കസ്റ്റഡിയിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സമൂഹത്തെയാകെ നടുക്കിയ കൊലപാതകത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.