വൻകൂവർ : മറ്റൊരു ട്രാൻസിറ്റ് പണിമുടക്കിലേക്ക് ചുവട് വെയ്ക്കുകയാണ് ബ്രിട്ടിഷ് കൊളംബിയ. എട്ട് മാസത്തെ കരാർ ചർച്ചയ്ക്ക് ശേഷം ഹാൻഡിഡാർട്ട് ജീവനക്കാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി ATU ലോക്കൽ 1724-ൻ്റെ പ്രസിഡൻ്റ് മാർക്ക് ബീച്ചിങ് പറഞ്ഞു. കരാർ അവസാനിച്ച് ആറ് മാസം യൂണിയൻ ATU ലോക്കൽ 1724 മെട്രോ വൻകൂവർ യൂണിയൻ അംഗങ്ങളായ ജീവനക്കാർ ജോലി ചെയ്തതായും അദ്ദേഹം പറയുന്നു. ജൂലായ് 3-ന്, യൂണിയൻ അംഗങ്ങൾ പണിമുടക്കുമെന്ന് മാർക്ക് ബീച്ചിങ് അറിയിച്ചു.
യൂണിയൻ അംഗങ്ങളായ അറുനൂറിലധികം ബസ് ഓപ്പറേറ്റർമാർ, പരിശീലകർ, സൂപ്പർവൈസർമാർ, ഓഫീസ് ജീവനക്കാർ, മെയിൻ്റനൻസ് തൊഴിലാളികൾ എന്നിവർ പണിമുടക്കുമെന്ന് മാർക്ക് ബീച്ചിങ് അറിയിച്ചു. ഹാൻഡിഡാർട്ട് പ്രവർത്തിപ്പിക്കുന്നതിനായി 2018 മുതൽ ഫ്രഞ്ച് മൾട്ടിനാഷണൽ കോർപ്പറേഷനായ ട്രാൻസ്ദേവിനെ ട്രാൻസ്ലിങ്ക് കരാർ ഏൽപ്പിച്ചതായി യൂണിയൻ പറയുന്നു. അതേസമയം നോർത്ത് വൻകൂവർ, ലാംഗ്ലി, ബർണാബി, ലാംഗ്ലി ടൗൺഷിപ്പ്, മേപ്പിൾ റിഡ്ജ് എന്നിവിടങ്ങളിലെ സിറ്റി കൗൺസിലുകളും ഹാൻഡിഡാർട്ട് നേരിട്ട് ട്രാൻസ്ലിങ്കിന് കീഴിലാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്.
മെട്രോ വൻകൂവർ ഹാൻഡിഡാർട്ട് തൊഴിലാളികൾ പണിമുടക്കുകയാണെങ്കിൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബ്രിട്ടിഷ് കൊളംബിയയിലെ ട്രാൻസ്ദേവ് തൊഴിലാളികൾ നടത്തുന്ന മൂന്നാമത്തെ പ്രധാന ട്രാൻസിറ്റ് സമരമായിരിക്കും ഇത്. 2022-ൽ കെലോനയിലെ തൊഴിലാളികൾ ഒരു ദിവസത്തേക്ക് പണിമുടക്കിയിരുന്നു. കഴിഞ്ഞ വർഷം ഫ്രേസർ വാലി ബിസി ട്രാൻസിറ്റ് തൊഴിലാളികൾ 124 ദിവസം പണിമുടക്കുകയും ചെയ്തു.