പി പി ചെറിയാൻ
ഗാർലാൻഡ് (ഡാലസ്) : ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കേരള അസോസിയേഷൻ ഓഫ് ഡാലസ് ആദരിക്കുന്നു. അഞ്ചാം ഗ്രേഡ്, എട്ടാം ഗ്രേഡ്, പന്ത്രണ്ടാം ഗ്രേഡ് SAT സ്കോറിനെ എന്നിവ അടിസ്ഥാനമാക്കി ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ & കേരള അസോസിയേഷൻ ഓഫ് ഡാലസ് സംയുക്തമായാണ് അവാർഡ് നൽകുന്നത്.
2022-2023 വർഷങ്ങളിൽ കേരള അസോസിയേഷൻ/ICEC അംഗങ്ങളുടെ കുട്ടികൾ അവാർഡിന് അപേക്ഷിക്കാൻ യോഗ്യതയുണ്ടായിരിക്കും. DFW മേഖലയിലേക്ക് അടുത്തിടെ മാറിയ പുതിയ അംഗങ്ങൾക്കും അർഹതയുണ്ടായിരിക്കും. ജൂലൈ 31-നകം റിപ്പോർട്ട് കാർഡിൻ്റെ അല്ലെങ്കിൽ SAT സ്കോറുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ സമർപ്പിക്കണം. കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം :
ഷിജു എബ്രഹാം (ഐസിഇസി പ്രസിഡൻ്റ്), ഡിംപിൾ ജോസഫ് (വിദ്യാഭ്യാസ ഡയറക്ടർ, കെഎഡി). ഫോൺ: 214.929.3570, 516.965.5325. ഇ മെയിൽ : shijuabrm@hotmail.com, idimplejoseph@gmail.com. തപാൽ വിലാസം: ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ; 3821 ബ്രോഡ്വേ Blvd; ഗാർലൻഡ്, TX 75043.
കൂടുതൽ വിവരങ്ങൾക്ക് : മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി, കേരള അസോസിയേഷൻ ഓഫ് ഡാലസ്) – 972-679-8555.