ഹാമിൽട്ടൺ : കേരളാ നൈറ്റ് റൈഡേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നോർത്ത് അമേരിക്കൻ റൈഡേഴ്സ് കപ്പിന് നാളെ തുടക്കമാകും. ജൂൺ 29, 30 തീയതികളിൽ ഹാമിൽട്ടണിലാണ് (1095 വുഡ്ബേൺ റോഡ്) മത്സരങ്ങൾ നടക്കുക. മത്സരവിജയികൾക്ക് 3501 ഡോളറും, രണ്ടാം സമ്മാനം 1501 ഡോളറും സമ്മാനിക്കും.
മാൻ ഓഫ് ദ മാച്ച്, ഹാട്രിക്, എമർജിങ്ങ് പ്ലയർ, ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, ഫ്രൂട്ടെല്ലാ സോൺ സിക്സ് എന്നിവയ്ക്കും പ്രത്യേക സമ്മാനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിനോദത്തിനായി പ്രത്യേക സൗകര്യവും, തട്ടുകടയും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. റിയലറ്ററായ ജിഷാ തോട്ടവും, ട്രിനിറ്റി ഗ്രൂപ്പുമാണ് മത്സരത്തിൻ്റെ മെഗാ സ്പോൺസർമാർ.