ടൊറൻ്റോ : പ്രവിശ്യയിലെ എട്ട് ജലവൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങൾ നവീകരിക്കാൻ ഒരുങ്ങി ഒൻ്റാരിയോ പവർ ജനറേഷൻ. നവീകരണത്തിനായി പത്ത് ലക്ഷം ഡോളർ ചിലവഴിക്കും.
പ്രവിശ്യയിൽ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുമെന്നും ഈ പദ്ധതി പതിറ്റാണ്ടുകളോളം സ്റ്റേഷനുകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നും ഒൻ്റാരിയോ ഊർജ്ജ മന്ത്രി സ്റ്റീഫൻ ലെച്ചെ പറഞ്ഞു. കോൺവാളിലെ ജനറേറ്റിങ് സ്റ്റേഷൻ നവീകരിക്കാൻ OPG അടുത്തിടെ 60 കോടി ഡോളറിൻ്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എല്ലാ ജലവൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങളും നവീകരിക്കുന്നതിലൂടെ 1,617 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കുമെന്ന് പ്രവിശ്യ പറയുന്നു.