ലണ്ടൻ : കുതിരയുടെ ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞ ചാൾസ് മൂന്നാമൻ രാജാവിൻ്റെ സഹോദരി ആനി രാജകുമാരി ഒടുവിൽ വീട്ടിലേക്ക് മടങ്ങി. കൂടുതൽ വിശ്രമം ആവശ്യമായതിനാൽ കാനഡയിലേക്കുള്ള യാത്രയും മറ്റു സന്ദര്‍ശനങ്ങളും ഉൾപ്പെടെ ഈ ആഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി.
ഞായറാഴ്ച ആണ് കുതിരയുടെ ആക്രമണത്തിൽ ആനി രാജകുമാരിക്ക് പരുക്കേറ്റത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആനിൻ്റെ കൺട്രി ഹോം ഗാറ്റ്കോംബ് പാർക്കിലായിരുന്നു സംഭവം. പരുക്കേറ്റ രാജകുമാരിയെ റോയൽ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു