ന്യൂഡൽഹി: മദ്യമയ അഴിമതിക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലൈ 12 വരെ കെജ്രിവാൾ തിഹാർ ജയിലിലൽ കഴിയണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ നടപടി.
![](http://mcnews.ca/wp-content/uploads/2023/08/Santhosh-Jacob.jpg)
മദ്യനയ അഴിമതികേസിൽ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ കെജ്രിവാളിനെ ജൂണ്‍ 26-ന് ആണ് സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി അദ്ദേഹത്തെ മൂന്നുദിവസം സി.ബി.ഐ. കസ്റ്റഡിയിൽ വിട്ടിരുന്നു.