ഓട്ടവ : ഈ ആഴ്ച, നാല് വ്യത്യസ്ത പ്രവിശ്യകൾ അതത് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകളിലൂടെയും (പിഎൻപി) പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെയും അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയ, കെബെക്ക്, മാനിറ്റോബ, ആൽബർട്ട എന്നീ പ്രവിശ്യകളാണ് ഇൻവിറ്റേഷൻ നൽകിയത്.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജൂൺ 18, 21-28
ബ്രിട്ടിഷ് കൊളംബിയ (ബി.സി.)
ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) അതിൻ്റെ ആറ് പ്രൊവിൻഷ്യൽ പ്രോഗ്രാമുകളിലൂടെ ഈ ആഴ്ച ഇമിഗ്രേഷൻ നറുക്കെടുപ്പ് നടത്തി.
ജൂൺ 25-ന്, അഞ്ച് സ്ട്രീമുകൾ (സ്കിൽഡ് വർക്കർ, സ്കിൽഡ് വർക്കർ: എക്സ്പ്രസ് എൻട്രി ബ്രിട്ടീഷ് കൊളംബിയ (ഇഇബിസി) ഓപ്ഷൻ, ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ്, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് ഇഇബിസി ഓപ്ഷൻ, എൻട്രി ലെവൽ, സെമി സ്കിൽഡ് എന്നിവ) സംയുക്ത നറുക്കെടുപ്പ് നടത്തി. മൊത്തം 35 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. നാല് സ്ട്രീമുകളിലെ അപേക്ഷകർക്ക് കുറഞ്ഞത് 134 സ്കോർ ആവശ്യമായിരുന്നു. അതേസമയം എൻട്രി, സെമി-സ്കിൽഡ് സ്ട്രീമിലെ ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി (പിആർ) അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് (ഐടിഎ) 110 സ്കോർ ആവശ്യമായിരുന്നു.
സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ് (EEBC ഓപ്ഷൻ ഉൾപ്പെടെ) സ്ട്രീമുകളും അതേ ദിവസം തന്നെ മറ്റൊരു നറുക്കെടുപ്പും നടത്തി. ഈ നറുക്കെടിപ്പിലൂടെ 29 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. കുറഞ്ഞത് 97 സ്കോർ ഉള്ള ചൈൽഡ് കെയർ, കൺസ്ട്രക്ഷൻ പ്രൊഫഷനുകളിലെ ഉദ്യോഗാർത്ഥികൾക്കും 106 സ്കോർ ഉള്ള ഹെൽത്ത് കെയറിലെ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ ലഭിച്ചു. വെറ്ററിനറി കെയർ പ്രൊഫഷനുകളിലെ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 80 സ്കോർ ആവശ്യമായിരുന്നു.
മാനിറ്റോബ
മാനിറ്റോബ പിഎൻപി (എംപിഎൻപി) ജൂൺ 21, 25 തീയതികളിൽ നറുക്കെടുപ്പ് നടത്തി. 413 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ജൂൺ 21-ന് നടന്ന എംപിഎൻപി സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം നറുക്കെടുപ്പിൽ കുറഞ്ഞത് 721 സ്കോർ ഉള്ള 52 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. അതേ ദിവസം, എംപിഎൻപി ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീം വഴി 111 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ജൂൺ 25-ന് എം.പി.എൻ.പി 250 ഉദ്യോഗാർത്ഥികളെ സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിൻ്റെ ഒക്യുപേഷൻ സ്പെസിഫിക് സെലക്ഷൻ പാത്ത്വേയിലൂടെ ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 516 സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. രജിസ്റ്റ്രേഡ് നഴ്സസ്, രജിസ്റ്റ്രേഡ് സൈക്യാട്രിക് നഴ്സസ്, നഴ്സ് പ്രാക്ടീഷണർമാർ ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്സുമാർ, പേഷ്യൻ്റ് സർവീസ് അസോസിയേറ്റ്സ്, ഓർഡർലിസ്, നഴ്സ് സഹായികൾ എന്നിവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
കെബെക്ക്
ജൂൺ 17-ന്, കെബെക്ക് അതിൻ്റെ പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ 1,470 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 585 പോയിൻ്റിന് തുല്യമോ അതിൽ കൂടുതലോ സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ആൽബർട്ട
ജൂൺ 18-ന്, ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) ഫെഡറൽ എക്സ്പ്രസ് എൻട്രി സിസ്റ്റവുമായി യോജിപ്പിച്ച് ഒരു ഇമിഗ്രേഷൻ നറുക്കെടുപ്പ് നടത്തി-ആൽബർട്ട ജോബ് ഓഫർ സ്ട്രീമിനൊപ്പം ഡെഡിക്കേറ്റഡ് ഹെൽത്ത്കെയർ പാത്ത്വേ വഴി 73 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. അപേക്ഷകർക്ക് കുറഞ്ഞത് 301 സ്കോർ ആവശ്യമാണ്.