ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിൽ മാരകമായ ഒപിയോയിഡ് കേസുകൾ ഉയരുന്നതായി മുന്നറിയിപ്പ് നൽകി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ. പ്രവിശ്യ തലസ്ഥാനമായ ഷാർലെറ്റ്ടൗണിൽ നിന്നും അനുവദനീയമായ അളവിൽ കൂടുതൽ ഒപിയോയിഡ് കൈവശം വെച്ച ആറ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡോ. ഹെതർ മോറിസൺ അറിയിച്ചു.
ഇളം പിങ്ക്/ചുവപ്പ് നിറത്തിലുള്ള ഒപിയോയിഡുകൾക്കാണ് ആവശ്യക്കാരേറെയും. അമിത അളവിൽ ഒപിയോയിഡ് ഉപയോഗിക്കുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിക്കാൻ പൊതുജനാരോഗ്യ മുന്നറിയിപ്പ് നിലവിലുണ്ട്. ഹെൽത്ത് പിഇഐ നീഡിൽ എക്സ്ചേഞ്ച് പ്രോഗ്രാം ഉൾപ്പെടെ, പ്രവിശ്യയിലുടനീളമുള്ള നിരവധി ഇടങ്ങളിൽ സൗജന്യ നാലോക്സോൺ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. നാഷണൽ ഓവർഡോസ് റെസ്പോൺസ് സർവീസ്, ബ്രേവ് എന്നിവയുൾപ്പെടെ ഫോൺ മുഖാന്തരമുള്ള ഉപഭോഗ സേവനങ്ങളും പ്രവർത്തനക്ഷമമമാണ്. ലഹരിയിൽ നിന്ന് മോചനം നേടണമെന്നാഗ്രഹിക്കുന്നവർക്കായി 24/7 CPHO പ്രവർത്തിക്കുന്നുണ്ട്.