ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് കിരീടനേട്ടത്തില്‍ പങ്കാളികളായ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച ജയ് ഷാ, ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചെന്നും എക്സില്‍ കുറിച്ചു.
ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പില്‍ മുത്തമിട്ടത്.