അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 82 വിമാനങ്ങൾ റദ്ദാക്കിയതായി വെസ്റ്റ് ജെറ്റ് അധികൃതർ അറിയിച്ചു. ഞായറാഴ്ച 68 വിമാനങ്ങളും തിങ്കളാഴ്ച 11 വിമാനങ്ങളും ചൊവ്വാഴ്ചത്തെ മൂന്ന് വിമാനങ്ങളും ആണ് റദ്ദാക്കുക.
എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് തൊഴിലാളികളുടെ അപ്രതീക്ഷിത പണിമുടക്കിനെ തുടർന്നാണ് വിമാനം റദ്ദാക്കുന്നത്. എയര്‍ലൈനും എയര്‍ക്രാഫ്റ്റ് മെക്കാനിക്സ് ഫ്രറ്റേണല്‍ അസോസിയേഷനും തമ്മിലുളള കുടിശ്ശിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബൈന്‍ഡിംഗ് ആര്ബിട്രേഷന് ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രി ഷീമസ് ഒ റീഗന് കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് വെസ്റ്റ്ജെറ്റ് മെക്കാനിക്കുകള്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. നിരവധി യാത്രക്കാരെയാണ് റദ്ദാക്കൽ ബാധിക്കുന്നത്.