വിനിപെഗ് : മാനിറ്റോബ ഗ്രാൻഡ് റാപ്പിഡ്സിന് സമീപം ബോട്ടിൽ നിന്നും വീണ് ഒരാൾ മരിച്ചു, രണ്ടു പേരെ കാണാതായി. വെള്ളിയാഴ്ച്ച രാവിലെ ഏഴുമണിയോടെ വിനിപെഗ് ലിറ്റിൽ മൂസ് തടാകത്തിലാണ് സംഭവം. 31 വയസ്സുള്ള യുവാവാണ് മരിച്ചത്. 28-ഉം 29-ഉം വയസ്സുള്ള രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.
മൂസിനെ വേട്ടയാടാൻ ലിറ്റിൽ മൂസ് തടാകത്തിൻ്റെ വടക്കൻ മേഖലയിലേക്ക് ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന മിസിപാവിസ്റ്റിക് ക്രീ നേഷനിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയിൽ മൂവരും ബോട്ടിൽ നിന്നും തടാകത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ആർസിഎംപി പറയുന്നു. ആർസിഎംപി അണ്ടർവാട്ടർ റിക്കവറി ടീമിനൊപ്പം നിരവധി സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പുകൾ പ്രദേശത്ത് തിരച്ചിൽ നടത്തി. കാണാതായവരെ കണ്ടെത്താൻ ഹെലികോപ്ടറും ഉപയോഗിച്ചു. ശനിയാഴ്ച, ഈസ്റ്റർവിൽ സെർച്ച് ആൻഡ് റെസ്ക്യൂ നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തി.