പി പി ചെറിയാൻ
ന്യൂയോർക്ക് : മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന നോർത്ത് ഈസ്റ്റ് റീജനിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 28, 29, 30 തീയതികളിലായി സംഘടിപ്പിച്ച ത്രിദിന കൺവൻഷൻ സമാപിച്ചു. ജൂൺ 28-ന് എപ്പിഫനി മാർത്തോമ്മാ പള്ളിയിൽ (ഓസോൺ പാർക്ക്) പ്രഥമ ദിന കൺവൻഷൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവ്വഹിച്ചു. ജൂൺ 29-ന് ബഥനി മാർത്തോമ്മാ പള്ളിയിലും (ഓറഞ്ച് ബർഗ് ), ജൂൺ 30-ന് ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിലുമാണ് കൺവൻഷൻ നടന്നത്. മൂന്നു കൺവൻഷനുകളിലും മാർത്തോമ്മാ സഭ വികാരി ജനറൽ റവ. കെ വൈ ജേക്കബ് മുഖ്യ പ്രസംഗകനായിരുന്നു.
കൺവൻഷന്റെ സമാപനദിവസമായ ജൂൺ 30 ഞായറാഴ്ച്ച ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള നാൽപതംഗ ഗായകസംഘം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. റവ. വി റ്റി തോമസ് (വൈസ് പ്രസിഡൻ്റ്), തോമസ് ജേക്കബ് (സെക്രട്ടറി), കുര്യൻ തോമസ് (ട്രഷറർ), ബെജി ടി. ജോസഫ് (അക്കൗണ്ടൻ്റ്), റവ. ജോർജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേർളി തോമസ്, തങ്കം വി. ജോർജ് എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ കൺവൻഷന് നേതൃത്വം നൽകി.