3ജി മൊബൈല്‍ സേവനങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യുണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി നടപടികള്‍ ആരംഭിച്ചു. ഈ മാസം മുതല്‍ 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കും. ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് നടപടി. ഘട്ടംഘട്ടമായാണ് 3ജി ഒഴിവാക്കുക.
![](http://mcnews.ca/wp-content/uploads/2023/09/Sapphire-Dental-Center--1024x585.jpg)
നിലവിലെ 3ജി സര്‍വീസുകള്‍ നിര്‍ത്തുന്നതിന് മുമ്പ് സ്റ്റേഷനുകളില്‍ 4ജിയും 5ജിയും നവീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ഉയര്‍ന്ന നിലവാരമുളള ആശയവിനിമയ സേവനങ്ങള്‍ നല്ക്കുന്നതിനും ഏറ്റവും പുതിയതും നൂതനവുമായ നെറ്റ്വര്‍ക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നതായി ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.