ഫ്രെഡറിക്ടൺ : ന്യൂബ്രൺസ് വിക്കിലെ മോൺക്ടണിൽ ട്രെയിൻ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ വിക്ടോറിയ, റോബിൻസൺ സ്ട്രീറ്റുകൾക്ക് സമീപമാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി ആർസിഎംപി സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്തെ നിരവധി സ്ട്രീറ്റുകൾ അടച്ചിട്ടുണ്ട്. ട്രെയിൻ സംഭവസ്ഥലത്ത് നിന്ന് മാറ്റിയാൽ സ്ട്രീറ്റുകൾ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.