കാൽഗറി : ബോ നദിയിൽ മറിഞ്ഞ ചങ്ങാടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ചു. വാരാന്ത്യത്തിൽ ജലവിതരണ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ഇറങ്ങിയ സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച ശഗനപ്പി പമ്പ് സ്റ്റേഷന് സമീപമുള്ള പാലത്തിൻ്റെ തൂണിൽ ഇടിച്ചാണ് ചങ്ങാടം മറിഞ്ഞത്. ലൈഫ്ജാക്കറ്റ് ധരിച്ചിരുന്ന തൊഴിലാളികൾ രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെന്നും അധികൃതർ പറയുന്നു. തൊഴിലാളികൾ റാഫ്റ്ററുകളിലേക്ക് കയറുകൾ എറിഞ്ഞുകൊടുക്കുകയും രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടുകയും ചെയ്തു.