ടൊറൻ്റോ : നഗരത്തിൽ ടാക്സി ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യാത്രക്കാരനാണു ടാക്സി ഡ്രൈവറെ കുത്തി പരുക്കേൽപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ലോവർ ഷെർബോൺ സ്ട്രീറ്റിലാണ് സംഭവം.
പ്രതിയും ഇരയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇത് പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. അക്രമത്തിലേക് നയിച്ച കാരണം വ്യക്തമല്ല.ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പാരാമെഡിക്സ് അറിയിച്ചു.