കാൽഗറി : എയർലൈൻ മെക്കാനിക്കുകളുടെ പണിമുടക്കിൽ താറുമാറായ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് വെസ്റ്റ്ജെറ്റ്. പണിമുടക്കിനെ തുടർന്ന് മൊത്തം 1137 ഫ്ലൈറ്റുകൾ റദ്ദാക്കുകയും ഒരു ലക്ഷത്തിലധികം യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്തിരുന്നു.
![](http://mcnews.ca/wp-content/uploads/2024/03/Shaise-Jacob-1024x921.jpg)
സാധാരണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ എയർലൈൻ പ്രവർത്തിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടി വന്നേക്കുമെന്ന് കാൽഗറി ആസ്ഥാനമായുള്ള വെസ്റ്റ്ജെറ്റ് എയർലൈൻ പ്രസിഡൻ്റ് ഡൈഡെറിക് പെൻ പറഞ്ഞു. ഇന്നത്തെ കണക്കനുസരിച്ച്, വെസ്റ്റ് ജെറ്റിൻ്റെ 180 ഫ്ലീറ്റുകളിൽ 125 എണ്ണം ഇപ്പോൾ എയർലൈനിൻ്റെ നെറ്റ്വർക്കിലുടനീളം സജീവമാണെന്നും അദ്ദേഹം അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2024/05/Speedy-Blinds-1024x517.jpg)
പണിമുടക്കിനെ തുടർന്ന് യാത്ര തടസ്സപ്പെട്ട വെസ്റ്റ്ജെറ്റ് യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ മറ്റൊരു എയർലൈൻ ലഭിച്ചില്ലെങ്കിൽ, എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് (APPR) പ്രകാരം അവരുടെ പേയ്മെൻ്റ് റീഫണ്ട് ലഭിക്കാൻ അർഹതയുണ്ട്.