ഹാലിഫാക്സ് : നഗരത്തിലെ ജനങ്ങൾ തിളപ്പിച്ച വെള്ളം ഉപയോഗിക്കണമെന്ന നിർദ്ദേശം പിൻവലിച്ച് ഹാലിഫാക്സ് സിറ്റി. ജലവിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികൾക്കായി ജലവിതരണം നിർത്തി വെച്ച സാഹചര്യത്തിലാണ് പ്രവിശ്യ മുന്നറിയിപ്പ് നൽകിയത്. തകരാർ പരിഹരിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ ഈ നിർദ്ദേശം പിൻവലിച്ചതായി അധികൃതർ അറിയിച്ചു.
ജലത്തിന്റെ സാമ്പിളുകൾ പരിശോധിച്ച് കുടിവെള്ളം സുരക്ഷിതമാണെന്ന് നോവസ്കോഷ ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻവയൺമെൻ്റ് ആൻ്റ് ക്ലൈമറ്റ് ചേഞ്ച് അറിയിച്ചു. ബീവർ ബാങ്ക്, മിഡിൽ, ലോവർ സാക്ക്വിൽ, ഹാമണ്ട്സ് പ്ലെയിൻസ്, ബെഡ്ഫോർഡ്, ഹാലിഫാക്സ്, ടിംബർലിയ, സ്പ്രൈഫീൽഡ്, ഫാൾ റിവർ, വേവർലി, ഹെറിംഗ് കോവ് എന്നിവിടങ്ങളിലെ നിവാസികൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.