എഡ്മിന്റൻ : പ്രവിശ്യയുമായുള്ള കരാർ തർക്കത്തെ തുടർന്ന് അടുത്തയാഴ്ച മുതൽ സർവീസ് അവസാനിപ്പിക്കുമെന്ന് ലീഗൽ എയ്ഡ് ആൽബർട്ട. ഡാനിയേൽ സ്മിത്ത് നേതൃത്വം നൽകുന്ന പ്രവിശ്യ സർക്കാർ സംഘടനയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയതായും ലീഗൽ എയ്ഡ് ആൽബർട്ട ആരോപിക്കുന്നു.
![](http://mcnews.ca/wp-content/uploads/2024/05/Speedy-Blinds-1024x517.jpg)
പ്രവിശ്യയിലെ താഴ്ന്ന വരുമാനക്കാരായവർക്ക് നിയമസഹായം നൽകുന്ന ലീഗൽ എയ്ഡ് ആൽബർട്ട സർക്കാരുമായുള്ള കരാർ അവസാനിച്ചതായും അത് പുതുക്കേണ്ടെന്ന് പ്രവിശ്യാ ഗവൺമെൻ്റ് തീരുമാനിച്ചതായും പറയുന്നു. സൊസൈറ്റിയുടെ കരാറിൻ്റെ കാലാവധി ജൂൺ 30-ന് അവസാനിച്ചു. ഏതാനും മാസങ്ങളായി നീതിന്യായ മന്ത്രാലയവുമായും ആൽബർട്ട ലോ സൊസൈറ്റിയുമായും പുതിയ കരാർ ചർച്ച നടത്തുകയാണെന്ന് ലീഗൽ എയ്ഡ് ആൽബർട്ട (LAA) ഒരു റിലീസിൽ പറയുന്നു, എന്നാൽ മന്ത്രാലയം പെട്ടെന്ന് ചർച്ച നിർത്തി കരാർ അവസാനിപ്പിക്കുകയായിരുന്നു.
![](http://mcnews.ca/wp-content/uploads/2024/03/Shaise-Jacob-1024x921.jpg)
ലീഗൽ എയ്ഡ് ആൽബർട്ട നൽകുന്ന നിയമസഹായത്തിന് ധനസഹായം നൽകുമെന്നും എന്നാൽ ഫണ്ട് ശ്രദ്ധാപൂർവ്വം ചെലവഴിക്കണമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു. സൊസൈറ്റിക്കായി 27 ലക്ഷം ഡോളർ ഗ്രാൻ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാർ അറിയിച്ചു.