കുവൈത്തിൽ പ്രമേഹ മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രമേഹ മരണനിരക്കിൽ 35 ശതമാനം വർധനയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
ബ്യൂറോ ഓഫ് പെർഫോമൻസ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് പുറത്ത് വിട്ട വാർഷിക റിപ്പോർട്ടിൽ പ്രമേഹ മരണനിരക്കിൽ 8 ശതമാനവുമായി ഒമാൻ ഒന്നാമതും 7 ശതമാനവുമായി കുവൈത്ത് രണ്ടാം സ്ഥാനത്തും 6 ശതമാനവുമായി ഖത്തർ മുന്നാമതുമാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ കുവൈത്തിൽ പ്രമേഹം മൂലമുള്ള മൊത്തം മരണങ്ങളുടെ എണ്ണം 35 ശതമാനമാണ് വർധിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.