വൻകൂവർ : ഗ്രേറ്റർ വൻകൂവറിൽ മുൻ വർഷത്തേ അപേക്ഷിച്ച് ജൂണിൽ വിറ്റ വീടുകളുടെ എണ്ണത്തിൽ 19.1% ഇടിവ് രേഖപ്പെടുത്തിയതായി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. 2023 ജൂണിൽ 2,988 വീടുകളുടെ വില്പന നടന്നിരുന്നു. കഴിഞ്ഞ മാസം ഈ മേഖലയിൽ 2,418 വീടുകളുടെ വിൽപ്പനയാണ് ഉണ്ടായത്. ജൂൺ മാസത്തെ 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 23.6% കുറവാണിത്.
![](http://mcnews.ca/wp-content/uploads/2024/03/Shaise-Jacob-1024x921.jpg)
വിൽപ്പനയ്ക്കായി ലിസ്റ്റു ചെയ്തിരിക്കുന്ന മെട്രോ വൻകൂവറിലെ വീടുകളുടെ എണ്ണം വർഷം തോറും 42% ഉയർന്ന് 14,182 ആയി. 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ അഞ്ചിലൊന്ന് കൂടുതലാണിത്. വിൽപനക്കാർ തങ്ങളുടെ പ്രോപ്പർട്ടികൾ ലിസ്റ്റുചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ് ജൂണിലെ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഗ്രേറ്റർ വൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ് ഇക്കണോമിക്സ് ആൻഡ് ഡാറ്റ അനലിറ്റിക്സ് ഡയറക്ടർ ആൻഡ്രൂ ലിസ് പറയുന്നു.
![](http://mcnews.ca/wp-content/uploads/2024/05/Speedy-Blinds-1024x517.jpg)
5,723 ഡിറ്റാച്ച്ഡ്, അറ്റാച്ച്ഡ്, അപ്പാർട്ട്മെൻ്റ് പ്രോപ്പർട്ടികളാണ് ജൂണിൽ വിൽപ്പനയ്ക്ക് പുതുതായി ലഭ്യമായിട്ടുള്ളത്. 2023 ജൂണിനെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയാണിത്. വീടുകളുടെ വില അടിസ്ഥാന നിരക്കിൽ നിന്ന് കഴിഞ്ഞ വർഷം 0.5 ശതമാനം ഉയർന്നെങ്കിലും മെയ് മാസത്തോടെ 0.4 ശതമാനം കുറഞ്ഞു.