ദോഹ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയ്ക്കെത്തിയ പലസ്തീനികളെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി സന്ദർശിച്ചു. അഞ്ഞൂറിലേറെ പലസ്തീനികളാണ് ഖത്തറിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്.
![](http://mcnews.ca/wp-content/uploads/2023/11/CHRIS-LAMANNIL-WEB-Card-1-1-1024x587.jpg)
പലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്ഫോടനത്തിൽ ഒരു കാല് നഷ്ടപ്പെട്ട പലസ്തീനി ബാലൻ ബഹാ അബൂ ഖാദിഫ് ഒരു മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചികിത്സ ഉൾപ്പെടെ അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ 38000 ത്തിലേറെ പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്.