ഓട്ടവ : ഫെഡറൽ ഗവൺമെൻ്റ് മുന്നോട്ടുവെച്ച താൽക്കാലിക കരാറിന് അനുകൂലമായി വോട്ട് ചെയ്ത് കാനഡ ബോർഡർ സർവീസസ് ഏജൻസി ജീവനക്കാർ. പുതിയ കരാറിന് അനുകൂലമായി 91% അംഗങ്ങൾ വോട്ട് ചെയ്തതായി ബോർഡർ സർവീസസ് ഏജൻസി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പബ്ലിക് സർവീസ് അലയൻസ് കാനഡ അറിയിച്ചു. പുതിയ കരാർ 2026-ൽ അവസാനിക്കുമെന്നും യൂണിയൻ പറയുന്നു.
![](http://mcnews.ca/wp-content/uploads/2023/09/Sapphire-Dental-Center--1024x585.jpg)
കരാർ ചർച്ച പരാജയപ്പെട്ടതോടെ ഒമ്പതിനായിരത്തോളം കാനഡ ബോർഡർ സർവീസസ് ഏജൻസി ജീവനക്കാർ ജൂണിൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വാണിജ്യ അതിർത്തി ഗതാഗതം സ്തംഭിപ്പിക്കുകയും രാജ്യത്തുടനീളം വലിയ കാലതാമസമുണ്ടാക്കുകയും ചെയ്തേക്കാവുന്ന പണിമുടക്ക് താൽക്കാലിക കരാറിലെത്തിയതോടെ പിൻവലിച്ചു. മറ്റ് നിയമ നിർവ്വഹണ ഏജൻസികളിലെ ജീവനക്കാരെക്കാൾ വേതന വർധന, സാങ്കേതിക മാറ്റത്തിനെതിരായ കൂടുതൽ പരിരക്ഷ, ഷിഫ്റ്റ് ഷെഡ്യൂളിങും അവധിയും പുതിയ കരാറിൽ ഉൾപ്പെടുന്നതായി പബ്ലിക് സർവീസ് അലയൻസ് കാനഡ അറിയിച്ചു.