കാൽഗറി : ആൽബർട്ട ലോ എൻഫോഴ്സ്മെൻ്റ് റെസ്പോൺസ് ടീമിൻ്റെ (ALERT) ഇൻറർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ യൂണിറ്റിൻ്റെ അന്വേഷണത്തെത്തുടർന്ന് കാൽഗറി തായ്ക്വോണ്ടോ പരിശീലകനെതിരെ ചൈൽഡ് പോണോഗ്രഫി കേസ്.
cybertip.ca വഴി ലഭിച്ച വിവരത്തെത്തുടർന്ന് ഏപ്രിലിൽ 39 വയസ്സുള്ള ബ്രാഡ്ലി ഹച്ചിസണെ അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷിക്കാൻ ആരംഭിച്ചു. 11166 42 സ്ട്രീറ്റ് എസ്ഇയിലെ ഹൈഡ്ര മാർഷൽ ആർട്സിൻ്റെ ഉടമയായ ഇയാൾ മാർഷ്യൽ ആർട്സ് കമ്മ്യൂണിറ്റിയിലൂടെ പരിചയപ്പെട്ട 13 വയസ്സുള്ള കുട്ടിയുമായി ഓൺലൈനിൽ ലൈംഗിക സംഭാഷണങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് കണ്ടെത്തി. ജൂൺ 25 ന് ഐസിഇ, കാൽഗറി പൊലീസ് സർവീസ് (സിപിഎസ്) ഉദ്യോഗസ്ഥർ ഹച്ചിൻസനെ അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലും ആയോധന കല സ്റ്റുഡിയോയിലും നടത്തിയ പരിശോധനയിൽ സെൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.
![](http://mcnews.ca/wp-content/uploads/2024/05/c-nations-1024x614.jpeg)
കുട്ടികളെ വശീകരിക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ആക്സസ് ചെയ്യൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സിപിഎസുമായോ ക്രൈംസ്റ്റോപ്പറുമായോ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.