കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ 61 ജീവനക്കാർക്ക് പ്രഖ്യാപിച്ച സഹായധനം എൻബിടിസി കമ്പനി വിതരണം ചെയ്തു. 1000 കുവൈത്ത് ദിനാർ വീതമാണ് വിതരണം ചെയ്തത്. പരുക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 2 പേർ മാത്രമാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായത്. 50 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. മരിച്ചവരിൽ 24 പേർ മലയാളികളാണ്.