വിനിപെഗ് : ക്ലാസ് റൂമുകളിൽ സെൽഫോൺ നിരോധിച്ച് മാനിറ്റോബ സ്കൂൾ ഡിവിഷൻ. സെപ്തംബർ മുതൽ എല്ലാ K-8 ക്ലാസ്സുകളിൽ സെൽഫോൺ നിരോധിക്കുമെന്ന് ഹാനോവർ സ്കൂൾ ഡിവിഷൻ പ്രഖ്യാപിച്ചു. എന്നാൽ, മെഡിക്കൽ ആവശ്യങ്ങളും മറ്റ് സാഹചര്യങ്ങളും ഉള്ള വിദ്യാർത്ഥികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കുമെന്നും ഹാനോവർ സ്കൂൾ ഡിവിഷൻ അറിയിച്ചു. സ്കൂൾ ഡിവിഷന്റെ സ്റ്റോണിബ്രൂക്ക് മിഡിൽ സ്കൂളിൽ സെൽഫോൺ നിരോധന പദ്ധതി വിജയകരമായി നടപ്പിലാക്കിയ സാഹചര്യത്തിലാണ് മറ്റു സ്കൂളുകളിലും നിരോധനം ഏർപ്പെടുത്തുന്നത്.
![](http://mcnews.ca/wp-content/uploads/2023/09/Renju-Koshy-1-1024x596.jpg)
ഹൈസ്കൂൾ അധ്യാപകരുടെ നിയന്ത്രണത്തിൽ 9-12 ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് സെൽഫോൺ ഉപയോഗിക്കാൻ അനുവദിക്കും. എന്നാൽ, നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ഹാനോവർ സ്കൂൾ ഡിവിഷൻ അറിയിച്ചു. ഹൈസ്കൂളുകളിൽ സെൽഫോൺ നിരോധനം ഉടൻ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് ഡിവിഷൻ പറഞ്ഞു. K-8 ക്ലാസ്സുകളിലെ സെൽഫോൺ നിരോധനത്തിൻ്റെ ഫലപ്രാപ്തിയെ അടിസ്ഥാനമാക്കി, ഹൈസ്കൂൾ തലത്തിൽ നിരോധനം പരിഗണിക്കുമെന്നും ഹാനോവർ സ്കൂൾ ഡിവിഷൻ അറിയിച്ചു.