ബോളിവുഡ് ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് വരുൺ ധവാൻ്റെ ബേബി ജോൺ. വിജയ്യുടെ ഹിറ്റ് ചിത്രമായ തെരിയുടെ റീമേക്കായ സിനിമയിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും ഭാഗമാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ബേബി ജോണിൽ സൽമാൻ ഖാൻ്റെ കാമിയോ വേഷമുണ്ടാകും എന്നാണ് പീപിങ് മൂൺ റിപ്പോർട്ട് ചെയ്യുന്നത്.
താരത്തിനായി ഒരു ഗംഭീര ആക്ഷൻ രംഗമാണ് ഒരുക്കുന്നത് എന്നും ഇതിൽ വരുണും ഭാഗമാകുമെന്നുമാണ് റിപ്പോർട്ട്. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യവാരമോ രംഗങ്ങൾ ചിത്രീകരിക്കും എന്നാണ് സൂചന. കലീസ് ആണ് ബേബി ജോണിൻ്റെ സംവിധായകൻ. അറ്റ്ലീയുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് കലീസ്. പ്രിയ ആറ്റ്ലിയും മുറാദ് ഖേതാനിയും ചേര്‍ന്നാണ് നിർമ്മാണം. കീർത്തി സുരേഷും വാമിഖ ഗബ്ബിയുമാണ് സിനിമയിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
![](http://mcnews.ca/wp-content/uploads/2024/05/nissan-1024x614.jpeg)
അതേസമയം എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന സിനിമയിലാണ് സൽമാൻ ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ സത്യരാജ് വില്ലൻ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്.