ഓട്ടവ : രാജ്യതലസ്ഥാനത്തെ വീടുകളുടെ വില ജൂണിൽ ചെറുതായി കുറഞ്ഞതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. 2023 ജൂണിൽ നിന്ന് 0.5 ശതമാനം കുറഞ്ഞ് ഓട്ടവയിലെ വീടുകൾക്കും കോണ്ടോമിനിയങ്ങൾക്കുമുള്ള ശരാശരി വിൽപ്പന വില ജൂണിൽ 647,000 ഡോളറായി. മുൻ വർഷത്തേക്കാൾ 0.2 ശതമാനം കുറഞ്ഞ് സിംഗിൾ ബെഡ്റൂം വീടിന്റെ ശരാശരി വില കഴിഞ്ഞ മാസം 734,300 ഡോളർ ആയിരുന്നു. അതേസമയം ഒരു ടൗൺഹൗസിൻ്റെ ശരാശരി വില 2023 ജൂണിൽ നിന്ന് 1.6% കുറഞ്ഞ് 501,500 ഡോളറുമായി.
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ മാസം 1,439 വീടുകൾ വിറ്റഴിച്ചതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു. ഭവന വിൽപ്പന 2023 ജൂണിൽ നിന്ന് 0.1 ശതമാനം വർധിച്ചതായും ഏജൻസി പറയുന്നു. എന്നാൽ, ജൂണിലെ വീടുകളുടെ വിൽപ്പന അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 7.5% കുറവാണെന്നും ഏജൻസി അറിയിച്ചു. 2024 ജൂണിൽ 2,469 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായതായി ഉണ്ടായി റിയൽ എസ്റ്റേറ്റ് ബോർഡ് പറയുന്നു. 2023-ൽ നിന്ന് 4.7 ശതമാനം വർധനയാണ് പുതിയ ലിസ്റ്റിങ്ങുകളിൽ ഉണ്ടായിട്ടുള്ളത്.